Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Land Owners

Kannur

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 1021 പേ​ർ​കൂ​ടി ഭൂ​മി​യു​ടെ അ​വ​കാ​ശി​ക​ളാ​യി

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ 89 ലാ​ൻ​ഡ് അ​സൈ​ൻ​മെ​ന്‍റ് പ​ട്ട​യ​ങ്ങ​ളും 61 മി​ച്ച​ഭൂ​മി പ​ട്ട​യ​ങ്ങ​ളും 871 ലാ​ൻ​ഡ് ട്രൈ​ബ്യൂ​ണ​ൽ പ​ട്ട​യ​ങ്ങ​ളു​മ​ട​ക്കം 1021 പ​ട്ട​യ​ങ്ങ​ൾ പ​ട്ട​യ​മേ​ള​യി​ൽ വി​ത​ര​ണം ചെ​യ്തു. ക​ണ്ണൂ​ർ താ​ലൂ​ക്കി​ൽ നാ​ല്, ത​ല​ശേ​രി താ​ലൂ​ക്കി​ൽ 59, ഇ​രി​ട്ടി താ​ലൂ​ക്കി​ൽ ഒ​ന്പ​ത്, പ​യ്യ​ന്നൂ​ർ താ​ലൂ​ക്കി​ൽ 17 ലാ​ൻ​ഡ് അ​സൈ​ൻ​മെ​ന്‍റ് പ​ട്ട​യ​ങ്ങ​ൾ ന​ൽ​കി.

ലാ​ൻ​ഡ് ട്രൈ​ബ്യൂ​ണ​ൽ പ​ട്ട​യ​ങ്ങ​ളി​ൽ കൂ​ത്തു​പ​റ​മ്പ് 410, ഇ​രി​ട്ടി 304, പ​യ്യ​ന്നൂ​ർ 136, ദേ​വ​സ്വം പ​ട്ട​യ​ങ്ങ​ൾ ക​ണ്ണൂ​രി​ൽ 10, ത​ളി​പ്പ​റ​മ്പി​ൽ അ​ഞ്ച്, ഇ​രി​ട്ടി​യി​ൽ ആ​റ് എ​ണ്ണ​വും വി​ത​ര​ണം ചെ​യ്തു. മി​ച്ച​ഭൂ​മി പ​ട്ട​യ​ങ്ങ​ൾ ആ​ല​പ്പ​ട​മ്പ് വി​ല്ലേ​ജി​ൽ 25 എ​ണ്ണ​വും വെ​ള്ളോ​റ വി​ല്ലേ​ജി​ൽ 36 എ​ണ്ണ​വും വി​ത​ര​ണം ചെ​യ്തു.

ക​ള​ക്‌​ടേ​റ​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക​ണ്ണൂ​ർ ജി​ല്ലാ​ത​ല പ​ട്ട​യ വി​ത​ര​ണ മേ​ള​യി​ൽ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഓ​ൺ​ലൈ​നാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​വി. സു​മേ​ഷ് എം​എ​ൽ​എ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ത്ന​കു​മാ​രി, ജി​ല്ലാ ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ, അ​സി. ക​ള​ക്ട​ർ എ​ഹ്തെ​ദ മു​ഫ​സി​ർ, എ​ഡി​എം ക​ലാ ഭാ​സ്‌​ക​ർ, ഡെ​പ്യു​ട്ടി ക​ള​ക്ട​ർ (എ​ൽ​ആ​ർ) സി.​എം. ല​താ​ദേ​വി, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, ഡെ​പ്യു​ട്ടി ക​ള​ക്ട​ർ​മാ​ർ, ത​ഹ​സി​ൽ​ദാ​ർ​മാ​ർ, റ​വ​ന്യൂ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up